കാനം രാജേന്ദ്രന് മറുപടിയുമായി കാന്തപുരം

തിരുവനന്തപുരം:| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (18:13 IST)
മതനേതാക്കളെ കാണാൻ സി.പി.ഐ. പോകാറില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി
കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാര്‍. സമുദായ നേതാക്കളെ കാണാതിരുന്നാൽ രാഷ്ട്രീയ സംഘടനകൾക്കു മേൽവിലാസം ഉണ്ടാകില്ലെന്ന് കാന്തപുരം പറഞ്ഞു.

മതത്തെ അവഗണിച്ച് മതേതരവാദികളാകാൻ കഴിയില്ല. മുസ്ലിം സംഘടനകളെ വിമർശിക്കാൻ കാണിക്കുന്ന ആവേശം മറ്റു പലരുടേയും കാര്യത്തിൽ സി.പി.ഐയ്ക്കില്ല. സമുദായിക ബോധത്തേയും വർഗീയതയേയും രണ്ടായി കാണാൻ തയാറാകണമെന്നും കാന്തപുരം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :