കണ്ണൂര്‍|
Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (13:50 IST)
കണ്ണൂരില്‍
ആര്‍എസ്എസ് നേതാവ് മനോജിന്‍െറ കൊലപാതകം നടന്നത് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കണ്ണൂര്‍ സന്ദര്‍ശനത്തിന് ശേഷമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്.
ആര്‍.എസ്.എസുകാരെ നേരിടുന്നതില്‍ 'കണ്ണൂര്‍ മോഡല്‍' മാതൃകാപരമാണെന്ന് അടുത്തിടെ കണ്ണൂര്‍ സന്ദര്‍ശന വേളയില്‍ കാരാട്ട് പറഞ്ഞിരുന്നു. കാരാട്ടും ജില്ലാ സംസ്ഥാന നേതാക്കളും ഗൂഢാലോചന നടത്തിയിട്ടുണ്ട് പി കെ കൃഷ്ണദാസ് പറഞ്ഞു.
കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണം. ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടു വരണം. പ്രകാശ് കാരാട്ടിനെ ചോദ്യം ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തോട് യോജിപ്പില്ലെന്നും പി കെ കൃഷ്ണദാസ് കൂട്ടിചേര്‍ത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.