കണ്ണൂര്‍ കൊലപാതകം സിബിഐ അന്വേഷിക്കും

തിരുവനനതപുരം| VISHNU.NL| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (12:31 IST)
കണ്ണൂരിലെ ആര്‍‌എസ്‌എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ കൊലപാതകക്കേസ് സിബിഐക്കുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തിരുവനന്തപുരത്തു നടത്തിയ പത്ര സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

കതിരുരില്‍ മനോജിനേ വെട്ടിക്കൊന്ന കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ളതായി സംസ്ഥാന സര്‍ക്കാര്‍ കരുതുന്നതായും അതിനാല്‍ കേസ് സിബിഐക്ക് വിടണമെന്ന ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുന്നതായും മന്ത്രി അറിയിച്ചു.

കേസ് ഏറ്റെടുക്കുന്നത് വരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരും. കേസിലെ പ്രതികള്‍ക്ക് വിദേശബന്ധം ഉണ്ടെന്ന സംശയമുണ്ട്. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സി.ബി.ഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

കൊലപാതകങ്ങളെ രാഷ്ട്രീയമായി കാണുന്നില്ല. കണ്ണൂരില്‍ സിപിഎമ്മും ബിജെപിയും കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ സംഭവങ്ങളെയെല്ലാം സര്‍ക്കാര്‍ ഒരുപോലെയാണ് കാണുന്നത്. മനോജ് വധക്കേസിലെ എഫ്ഐആറില്‍ സിപിഎം പ്രവര്‍ത്തകരുടെ പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎപിഎ നിയമം ചുമത്തിയത് ആദ്യമായല്ല. മുന്പും ഇത് കേരളത്തില്‍ പ്രയോഗിച്ചിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :