കണ്ണൂരില്‍ മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (09:14 IST)
കണ്ണൂരില്‍ മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. എടക്കാട് സ്വദേശി സികെ ലിജേഷിനെയാണ് അറസ്റ്റുചെയ്തത്. ഇയാളെ ഇരിട്ടി പൊലീസാണ് അറസ്റ്റുചെയ്തത്. കണ്ണൂരില്‍ നിന്നും കോട്ടയത്തേക്ക് രാത്രി സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ഇയാള്‍.

ഇരിട്ടിയിലേക്ക് വരുകയായിരുന്ന ബസ് കീഴൂരില്‍ വച്ച് കാറുമായി ഉരസിയിരുന്നു. സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :