കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ കെകെ ശൈലജയുടെ ആത്മകഥ: വിവാദം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (14:40 IST)
കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ കെകെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെട്ടത് വിവാദമാകുന്നു.
മഹാത്മജിയുടെയും അംബേദ്കറുടെയും ആത്മകഥയ്ക്കൊപ്പമാണ് മുന്‍മന്ത്രിയും സിപിഎം എംഎല്‍എയുമായ കെ.കെ.ശൈലജയുടെ ആത്മകഥ ഉള്‍പ്പെട്ടത്. പ്രതിഷേധവുമായി അധ്യാപക സംഘടനക രംഗത്തെത്തിയിട്ടുണ്ട്.

പഠനവകുപ്പിനെ ഘട്ടംഘട്ടമായി രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് കെ.കെ. ശൈലജ എംഎല്‍എയുടെ ആത്മകഥ ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം. മഞ്ജു സാറ രാജന്‍ തയ്യാറാക്കിയ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പുസ്തകമാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :