മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നാംക്ലാസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 ജൂണ്‍ 2023 (12:09 IST)
മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നാംക്ലാസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. കുട്ടിയുടെ കാലിലും തലയിലുമാണ് ഗുരുതര മുറിവുകള്‍ ഉള്ളത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്തുവെച്ചാണ് കുട്ടിക്ക് തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നത്.

മൂന്ന് തെരുവ് നായ്ക്കള്‍ പെണ്‍കുട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനിടെ രക്ഷിതാക്കള്‍ ഓടിയെത്തിയതിനാല്‍ അപകടം ഒഴിവായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :