വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രം; പിണറായിയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 19 ജൂണ്‍ 2023 (08:27 IST)
പിണറായിയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. പിണറായി പടന്നക്കരയില്‍ മേഘ എന്ന യുവതിയാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് സച്ചിന്‍ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രമേ ആയിരുന്നിട്ടുള്ളു.

മേഘയുടെ ശരീരത്തില്‍ മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :