കണ്ണൂര്‍ ഏറ്റവും ചൂടുകൂടിയ ജില്ല; മൂന്നു ദിവസം 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂട്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 ഫെബ്രുവരി 2023 (14:20 IST)
സംസ്ഥാനത്ത് ഏറ്റവും ചൂടുകൂടിയ ജില്ലയായി കണ്ണൂര്‍. ഈ മാസം മൂന്നു ദിവസം 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂട് രേഖപ്പെടുത്തിയതും കണ്ണൂര്‍ തന്നെ. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭപ്പെടാറുള്ള ചൂടാണ് സംസ്ഥാനത്താകമാനം ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ തന്നെ നേരിട്ടുകൊണ്ടിരിക്കുന്നത്.

സംസ്ഥാന കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി വരെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഇവിടങ്ങളിലെ താപനില. ഇന്നലെ കണ്ണൂര്‍ എയര്‍പോര്‍ട്ട് 39.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇരിക്കൂറില്‍ ഇന്നലെ 38.5 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :