സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 3 ഫെബ്രുവരി 2023 (15:11 IST)
കണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിക്കാന്‍ കാരണമായത് കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതെന്ന് മോട്ടോര്‍വാഹന വകുപ്പ്. കാറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് കാറില്‍ തീ പിടിത്തമുണ്ടായതെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ചത്. കാറിന്റെ ഡ്രൈവിങ് സീറ്റിനടിയിലായി രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നതാണ് അപകടത്തിന് ആക്കം കൂട്ടിയത്. തീ ഡോറിലേക്ക് പടര്‍ന്നതിനാല്‍ ലോക്കിങ്ങ് സിസ്റ്റം പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചിരുന്നില്ല.