കണ്ണൂരില്‍ പിഎസ്‌സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 ഡിസം‌ബര്‍ 2022 (18:38 IST)
കണ്ണൂരില്‍ പിഎസ്‌സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. നാലിടങ്ങളില്‍ ആണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. പയ്യന്നൂരില്‍ മൂന്നിടങ്ങളിലും ഇരട്ടിയിലും ആണ് റെയ്ഡ് നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യാജ പേരുകളില്‍ കോച്ചിംഗ് സെന്ററുകളില്‍ ക്ലാസ് എടുക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.

നാല് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കോച്ചിംഗ് സെന്ററുകള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ പേരുകളില്‍ ജോലി ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രാവിലെ മുതല്‍ നടന്ന റെയ്ഡ് ഉച്ചയോടെയാണ് പൂര്‍ത്തിയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :