പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 ജൂലൈ 2022 (17:36 IST)
പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജിംനേഷാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമെന്ന് ഡോക്ടര്‍ മൊഴിനല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ആണ് അറിയിച്ചത്.

പാനുണ്ടയില്‍ കൊടി തോരണങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ സിപിഎം- ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ ജിംനേഷിന്റെ സഹോദരന് പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. സഹോദരനെ പരിചരിക്കാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു ജിംനേഷ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :