ചെറുപുഴയില്‍ കിണറ്റില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 മെയ് 2022 (18:23 IST)
ചെറുപുഴയില്‍ കിണറ്റില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ആള്‍താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു കിണര്‍. സംഭവത്തെ തുടര്‍ന്ന് ചെറുപുഴ എസ് ഐ സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം കോഴിക്കോട്ടും ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :