ശ്രീനു എസ്|
Last Updated:
ശനി, 4 ജൂലൈ 2020 (18:16 IST)
ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് കേസെടുത്തു. വനിതാ കമ്മീഷന് അംഗം ഇഎം രാധയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ശ്രീകണ്ഠാപുരത്താണ് സംഭവം.
ക്ലിനിക്കിലെത്തിയ യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശ്രീകണ്ഠാപുരം പോലീസുമായി ബന്ധപ്പെട്ട ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇഎം രാധ അറിയിച്ചു.
അതേസമയം ഡോക്ടറെ പൊലീസ് അറസ്റ്റുചെയ്തു. ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡിലെ എസ്എംസി ക്ലിനിക്കിലെ ഡോക്ടര്‍ പ്രശാന്ത് ജി നായിക്കിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ പേരില്‍ നാലുക്രിമിനല് കേസുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ചെവിവേദനയുമായി ക്ലിനിക്കില്‍ ഭര്‍ത്താവുമൊത്ത് എത്തിയ യുവതിയെ ഡോക്ടര്‍ കടന്നുപിടിക്കുകയായിരുന്നു.