കഞ്ചിക്കോട് കോച്ച് ഫാക്ടറി: നടപടികള്‍ സ്വീകരിക്കുമെന്ന് സദാനന്ദ ഗൗഡ

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 27 മെയ് 2014 (21:18 IST)
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം നിലച്ചതിന്റെ കാരണങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ.

കോച്ച് ഫാക്ടറി കേരളത്തിന് ആവശ്യമാണെന്നും നിലവിലെ സാഹചര്യങ്ങള്‍ പഠിച്ച ശേഷം ഇക്കാര്യത്തില്‍ ആവശ്യമായ നീക്കങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രാലയം പ്രാധാന്യം നല്‍കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ പ്രത്യേക സോണ്‍ വേണമെന്ന ആവശ്യത്തില്‍ കൂടുതല്‍ പഠനം നടത്തിയ ശേഷം തീരുമാനമെടുക്കും. എല്ലാ വിഷയങ്ങളെ കുറിച്ചും വിശദമായ പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം നടപടികള്‍ അറിയിക്കാമെന്നും ഇതിനായി പത്ത് ദിവസം നല്‍കണമെന്നും ഗൗഡ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :