നവവരന്‍ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

നവവരനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്, ആത്മഹത്യ, പൊലീസ് kanjangadu, suicide, police
കാഞ്ഞങ്ങാട്| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (18:30 IST)
നവവരനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുറിയനാവിയിലെ കുമാരന്‍ ചിരുതക്കുഞ്ഞി ദമ്പതികളുടെ മകന്‍ ശശിധരന്‍ എന്ന 30 കാരനാണു തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

രണ്ട് ദിവസം മുമ്പായിരുന്നു കുശാല്‍ നഗര്‍ സ്വദേശിയുമായി ഇയാളുടെ വിവാഹം നടന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ മാര്‍ച്ച് 18 നാണ് നാട്ടിലെത്തിയത്.

കുളിക്കാന്‍ പോയ ശശിധരനെ ഏറെ നേരമായിട്ടും കാണത്തതിനെ തുടര്‍ന്ന് ഭാര്യ നോക്കിയപ്പോഴായിരുന്നു ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മാനസിക വിഷമമാണു മരണകാരണം എന്ന് ബന്ധു പൊലീസില്‍ മൊഴിനല്‍കി. എന്നാല്‍
ഹോസ്ദുര്‍ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :