തോമസ് ചാണ്ടി രാജിവയ്ക്കേണ്ട ആവശ്യമില്ല, എജി സർക്കാരിന് മുകളിലല്ല: അതൃപ്‌തി പരസ്യമാക്കി കാനം രംഗത്ത്

എജി സർക്കാരിന് മുകളിലല്ല: അതൃപ്‌തി പരസ്യമാക്കി കാനം രംഗത്ത്

kanam rajendran statements , kanam rajendran , CPM , Thomas chandy , തോമസ് ചാണ്ടി , കാനം രാജേന്ദ്രൻ ,റവന്യൂ വകുപ്പ്
തൊടുപുഴ| jibin| Last Modified ശനി, 28 ഒക്‌ടോബര്‍ 2017 (11:21 IST)
അഡ്വക്കേറ്റ് ജനറല്‍ സർക്കാരിന് മുകളിൽ അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമം അനുസരിച്ചേ കാര്യങ്ങൾ നടക്കുകയുള്ളൂ. കൈയേറ്റവുമായി ബന്ധപ്പെട്ട തോമസ് ചാണ്ടി വിഷയത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും കാനം പറഞ്ഞു.

തോമസ് ചാണ്ടി തെറ്റ് ചെയ്തെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയുണ്ടാവും. അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട.
അദ്ദേഹം ഇപ്പോൾ രാജിവയ്ക്കേണ്ട ആവശ്യമില്ല. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മന്ത്രിക്ക് മുകളിൽ ആകുന്നത് എങ്ങനെയാണെന്നും കാനം ചോദിച്ചു.

മന്ത്രി തോമസ് ചാണ്ടിക്കെതിരായ മാർത്താണ്ഡം കായൽ കൈയേറ്റ കേസിൽ സർക്കാരിന് വേണ്ടി ഹാജരായ അഡി അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാനെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കിയാണ് കാനം രംഗത്ത് എത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :