ബാബുവിന്റെ രാജിക്കത്ത്; മുഖ്യമന്ത്രി ധാര്‍മികത മറക്കുന്നു: കാനം

 കാനം രാജേന്ദ്രന്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കെ ബാബു , വിഎം സുധീരൻ
കാസര്‍ഗോഡ്| jibin| Last Modified ബുധന്‍, 27 ജനുവരി 2016 (11:54 IST)
കെ ബാബുവിന്റെ രാജിക്കത്ത് സ്വീകരിക്കാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ധാര്‍മികതയുടെ പേരില്‍ ഒരാള്‍ രാജി സന്നദ്ധത കാണിക്കുമ്പോള്‍ അതു സ്വീകരിക്കാനുള്ള ധാര്‍മികത പോലും മുഖ്യമന്ത്രി കാണിക്കുന്നില്ല. ബാബുവിന്റെ രാജിക്കത്ത് ഗവണര്‍ക്കു നല്‍കാന്‍ മടിക്കുന്നത് എന്തിനാണെന്ന്
വ്യക്തമാക്കണമെന്നും കാനം പറഞ്ഞു.

അതേസമയം, ബാബുവിന്റെ രാജി വൈകുന്നതില്‍ അസ്വഭാവികത ഒന്നുമില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. ബാബുവിന്റെ രാജി സ്വീകരിക്കുന്ന കാര്യത്തില്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതില്‍ ഒന്നിലധികം ദിവസങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബാബുവിന്റെ രാജി വിഷയത്തില്‍ മുഖ്യമന്ത്രിയാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത്. ഇതെല്ലാം ഉടന്‍ പൂര്‍ത്തിയാകുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ പേരിൽ ഭരണസ്തംഭനം ഉണ്ടായിട്ടില്ല. റബർ ഇറക്കുമതി നിരോധിച്ചെങ്കിലും കർഷകർക്ക് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും സുധീരം രാവിലെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :