രേണുക വേണു|
Last Modified ശനി, 15 മാര്‍ച്ച് 2025 (08:39 IST)
കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ എം.ആകാശ് റിമാന്‍ഡില്‍. കൊല്ലം കുളത്തൂപ്പുഴ സ്വദേശിയാണ് 21 കാരനായ ആകാശ്. ഹോസ്റ്റലിലെ ജി2 മുറിയില്‍ നിന്ന് 1.909 കിലോ കഞ്ചാവാണ് പിടികൂടിയത്.
കോളേജ് യൂണിയന്‍ സെക്രട്ടറിയും ഹരിപ്പാട് വെട്ടുവേണി സ്വദേശിയുമായ അഭിരാജ് ആര്‍., കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ആദിത്യന്‍ കെ.സുനില്‍ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇവരുടെ മുറിയില്‍ നിന്ന് 9.7 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ആകാശ്, അഭിരാജ്, ആദിത്യന്‍ എന്നിവര്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്.
കഞ്ചാവ് കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പൊലീസും ഡാന്‍സാഫ് സംഘവും കോളേജ് ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന നടത്തിയത്.