എ കെ ജെ അയ്യര്‍|
Last Modified ശനി, 8 മെയ് 2021 (14:25 IST)
കഴക്കൂട്ടം: മാതാവിന്റെ മരണത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മകനെ അറസ്റ് ചെയ്തു. പുതുക്കുറിച്ചി ഡൈന പാലസില്‍ വാടകയ്ക്ക് താമസം തങ്കച്ചന് എന്ന ബാബു (49) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഇയാളുടെ മാതാവ് മുണ്ടഞ്ചിറ ജിത്തു ഹൗസില്‍ റീത്ത എന്ന 71 കാരി വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. സ്വാഭാവിക മരണമാണെന്ന് കരുതിയെങ്കിലും റീത്തയുടെ ശരീരത്തില്‍ നിരവധി അടിയേറ്റ പാട്ടുകള്‍ കണ്ടപ്പോള്‍ മകനെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് മകന്റെ അടിയേറ്റാണ് ഇവര്‍ മരിച്ചതെന്ന് കണ്ടെത്തിയത്.
മാനസിക വൈകല്യമുള്ള മാതാവിനെ മകന് സ്ഥിരമായി മദ്യപിച്ച ശേഷം മര്‍ദ്ദിക്കാറുണ്ടെന്നു കണ്ടെത്തി. പിടിയിലായ ബാബു മത്സ്യ തൊഴിലാളിയാണ്. കഠിനംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്.