കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ജൂണ്‍ 2020 (12:29 IST)
ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ.കാര്യങ്ങൾ മനസ്സിലാക്കിയിട്ട് വേണം കേരളത്തിന്റെ മേലെ കുതിര കേറാനെന്ന് വി മുരളീധരന്റെ പ്രസ്താവനയോട് ദേവസ്വം മന്ത്രി പ്രതികരിച്ചു.

ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനം കേരള സർക്കാർ ചാടിപിടിച്ച് നടപ്പാക്കുകയായിരുന്നില്ല.ഇക്കാര്യത്തിൽ മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചർച്ച ചെയ്താണ് തീരുമാനം എടുത്തത്. മുരളീധരന്റെ അവസ്ഥ കഷ്ടമെന്നെ പറയാനുള്ളു.ശബരിമലയിലേത് പോലെ ധ്രുവീകരണമാണ് ഈ വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും സംസ്ഥാന ദേവസ്വം മന്ത്രി പറഞ്ഞു.

ക്ഷേത്രങ്ങൾ തുറക്കാൻ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും വിശ്വാസമില്ലാത്ത സർക്കാർ വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു മുരളിധരന്റെ പ്രസ്താവന.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :