കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

അതേസമയം ശോഭ സുരേന്ദ്രനെതിരെ കെ.സുരേന്ദ്രന്‍ പക്ഷം കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിട്ടുണ്ട്

K Surendran
K Surendran
രേണുക വേണു| Last Modified തിങ്കള്‍, 25 നവം‌ബര്‍ 2024 (10:28 IST)

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ സുരേന്ദ്രന്‍ ഇപ്പോള്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന തീരുമാനത്തിലാണ് കേന്ദ്ര നേതൃത്വം.

അതേസമയം ശോഭ സുരേന്ദ്രനെതിരെ കെ.സുരേന്ദ്രന്‍ പക്ഷം കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിട്ടുണ്ട്. പാലക്കാട് ബിജെപി സ്ഥാനാര്‍ഥി തോല്‍ക്കാന്‍ കാരണം ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ ഗ്രൂപ്പ് കളിയാണെന്ന് കെ.സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നു. ശോഭ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്നവരും ചേര്‍ന്ന് വോട്ട് മറിച്ചെന്നാണ് ആരോപണം. ഏതാനും നഗരസഭ കൗണ്‍സിലര്‍മാര്‍ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിനെതിരെ പ്രവര്‍ത്തിച്ചെന്നും സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

കെ.സുരേന്ദ്രന്‍ പരാജയമാണെന്ന് കാണിക്കാന്‍ പാലക്കാട് ബിജെപി തോല്‍ക്കേണ്ടത് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ ആവശ്യമായിരുന്നു. അതിനായി ഗൂഢനീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കെ.സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാനാണ് ബിജെപിയിലെ തന്നെ ഒരു വിഭാഗം ഇങ്ങനെയൊരു നീക്കം നടത്തിയതെന്നാണ് ആരോപണം. ബിജെപി ഭരിക്കുന്ന നഗരസഭയില്‍ അടക്കം വോട്ട് ചോര്‍ച്ചയുണ്ടായത് ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നും കെ.സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :