മറ്റ് സഖാക്കള്‍ക്ക് ആകാമെങ്കില്‍ ഇ പി ജയരാജനും ആകാം!

ബുധന്‍, 11 ഏപ്രില്‍ 2018 (07:46 IST)

ഇപി ജയരാജന്റെ ക്ഷേത്രദര്‍ശമാണ് ഇടത് പാര്‍ട്ടി ഇപ്പോള്‍ തലപുകഞ്ഞ് ആലോചിക്കുന്ന വിഷയം. മുഴക്കുന്നിലെ മൃദംഗശൈലേശ്വരീദേവി ക്ഷേത്രത്തില്‍ ഇപി ജയരാജന്‍ ദര്‍ശനം നടത്തിയത് വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ ഇ പി ജയരാജന് അഭിനന്ദനും പിന്തുണയും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെസുരേന്ദ്രന്‍.
 
പാര്‍ട്ടിയിലെ മുസ്‌ളീം കൃസ്ത്യന്‍ സഖാക്കള്‍ നേരത്തെതന്നെ കാര്യപ്രാപ്തിക്ക് വേണ്ടി ഈശ്വരനെ വണങ്ങി തുടങ്ങിയെന്നും അങ്ങനെയുള്ളപ്പോള്‍ ഇ പി ജയരാജനും അത് ആകാമെന്ന് സുരേന്ദ്രന്‍ പറയുന്നു. ഇതിന്റൈ പേരില്‍ ആരും കുത്തിത്തിരിപ്പിന് ഇറങ്ങാണ്ടെന്നും സൗന്ദ്യര്യരാജസമ്മാനപുത്രപൗത്രാദിസമ്പത്തുകള്‍ ജയരാജന് ലഭ്യമാവട്ടെയെന്നും അദ്ദേഹം പറയുന്നു.
 
കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
 
ഇ.പി. ജയരാജന് അഭിനന്ദനങ്ങളും ആശംസകളും. ഭയമാണ് ഭക്തിക്ക് നിദാനങ്ങളിലൊന്ന്. നിഷ്‌കാമ ഭക്തിയുമുണ്ട്. കാമ്യഭക്തിയുമുണ്ട്. കലിയുഗത്തില്‍ ഈശ്വര പ്രാര്‍ത്ഥനക്കാണ് കൂടുതല്‍ പ്രാധാന്യം. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങള്‍ നടക്കണമെങ്കില്‍ ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുന്നതാണ് കരണീയമെന്ന് ഭക്തര്‍ കരുതുന്നു.
 
അചഞ്ചലയായ വിശ്വാസത്തോടെ ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടും. മുഴക്കുന്നിലെ മൃദംഗശൈലേശ്വരീദേവി അത്ഭുത സിദ്ധികളുള്ള ദേവിയാണ്. അഹിന്ദുവായ അലക്‌സാണ്ടര്‍ ജേക്കബ് തന്നെ അതു സാക്ഷ്യപ്പെടുത്തിയത് ഈയിടെ നാമെല്ലാവരും കേട്ടതാണ്.
 
മാത്രമല്ല കേരളത്തിലെ ദേവീക്ഷേത്രങ്ങളുടെ മൂലസ്ഥാനങ്ങളിലൊന്നായിട്ടാണ് ആചാര്യന്‍മാര്‍ ഈ ക്ഷേത്രത്തെ കണക്കാക്കിയിട്ടുള്ളത്. പഴശ്ശിത്തമ്പുരാന്‍ ഈ ദേവിയെ ഉപാസിച്ചിരുന്നതായി ചരിത്രത്താളുകളില്‍ കാണുന്നു. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദവും നാസ്തികവാദവുമൊന്നും പറഞ്ഞു നടന്നാല്‍ കാര്യം നടക്കില്ലെന്ന് ആ പാര്‍ട്ടിയിലെ മുസ്‌ളീം കൃസ്ത്യന്‍ സഖാക്കള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. 
 
അവര്‍ക്കൊക്കെ നമാസ് നടത്താനും റമളാന്‍ നൊയമ്പ് നോക്കാനും വെഞ്ചെരിപ്പു നടത്താനും സ്വാതന്ത്ര്യമുണ്ടെങ്കില്‍ ജയരാജനും അതാവുന്നതില്‍ ഒരു തെററുമില്ല. വിപ്‌ളവകരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ഇ. പി. പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. അതിന്റെ പേരില്‍ ആരും കുത്തിത്തിരിപ്പിനു മുതിരരുത്. ജയരാജന്റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ.
 
ശത്രുക്കള്‍ നിഗ്രഹിക്കപ്പെടട്ടെ. രാജാധികാരം കരഗതമാവട്ടെ. സൗന്ദ്യര്യരാജസമ്മാനപുത്രപൗത്രാദിസമ്പത്തുകള്‍ ലഭ്യമാവട്ടെ. ഭുക്തിയും മുക്തിയും ഫലപ്രദമായിത്തീരട്ടെ. മററുമന്ത്രിമാരും നേതാക്കളും ചെയ്ത തെററുകളുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ജയരാജന്‍ ചെയ്തത് അത്രവലിയ അപരാധമൊന്നുമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇ പി ജയരാജന്‍ കെ സുരേന്ദ്രന്‍ കോണ്‍ഗ്രസ് Congress Bjp K Surendran ബി ജെപി E P Jayarajan

വാര്‍ത്ത

news

ശ്രീജിത്തിന്റെ ക​സ്റ്റ​ഡി മ​ര​ണം; എസ് ഐയെ തൊട്ടില്ല - മൂ​ന്നു പൊലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

വ​രാ​പ്പു​ഴ​യി​ലെ യു​വാ​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പൊ​ലീ​സ് ...

news

അധികാരത്തിമര്‍പ്പില്‍ കോടികള്‍ പോക്കറ്റില്‍; ബി​ജെ​പി രാജ്യത്തെ അ​തി​സ​മ്പ​ന്ന പാ​ർ​ട്ടി

സമ്പാദ്യത്തിന്റെ കാര്യത്തില്‍ പഞ്ഞമില്ലാതെ ബിജെപി. അധികാരത്തിലേറിയ ശേഷം ഏ​റ്റ​വും ...

news

പാക് സൈന്യത്തിന്റെ വെടിവെപ്പിൽ ജമ്മുവിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുവിലെ ലൈൻ ഓഫ് കൻട്രോളിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ ...

news

‘ശ്രീജിത്ത് നിരപരാധി, പൊലീസിന് ആളുമാറി’; വെളിപ്പെടുത്തലുമായി വാസുദേവന്‍റെ മകൻ

വാരാപ്പുഴയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ച ശ്രീജിത്ത് നിരപരാധിയെന്ന് ആത്മഹത്യ ചെയ്ത ...