പിഴുതെറിഞ്ഞ കെ-റെയില്‍ സര്‍വെ കല്ലുകള്‍ ജനങ്ങള്‍ തന്നെ പുനഃസ്ഥാപിച്ചു; പ്രതിഷേധം തണുക്കുന്നു, നഷ്ടപരിഹാര പാക്കേജില്‍ തൃപ്തരെന്നും പ്രതികരണം

രേണുക വേണു| Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (12:29 IST)

കെ-റെയില്‍ സാമൂഹികാഘാത പഠനത്തിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതുമാറ്റിയവര്‍ തന്നെ അത് പുനഃസ്ഥാപിച്ചു. ചെങ്ങന്നൂരില്‍ 70 വീട്ടുകാരാണ് കല്ലുകള്‍ പുനഃസ്ഥാപിച്ചത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞ സര്‍വെ കല്ലുകളാണ് നാട്ടുകാര്‍ തന്നെ പുനഃസ്ഥാപിച്ചത്. കോണ്‍ഗ്രസുകാരും ബിജെപിക്കാരും തെറ്റിദ്ധരിപ്പിച്ചെന്നും സര്‍ക്കാറിനോട് മാപ്പപേക്ഷിക്കുന്നുവെന്നുവെന്നും വീട്ടുടമ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കെ-റെയില്‍ സര്‍വേക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി കിട്ടിയത് സര്‍വേ നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :