ശ്രീനു എസ്|
Last Modified വെള്ളി, 12 മാര്‍ച്ച് 2021 (13:22 IST)
പുതുപ്പള്ളി ഉപേക്ഷിക്കാനാവില്ലെന്നും നേമത്ത് മത്സരിക്കാനില്ലെന്നും ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി. കൂടാതെ താന്‍ മണ്ഡലം മാറുന്നുവെന്നുള്ള ചില കേന്ദ്രങ്ങളുടെ പ്രചാരണത്തില്‍ അദ്ദേഹം അതൃപ്തി അറിയിച്ചതായാണ് വിവരം. പാര്‍ട്ടിയിലെ തന്നെ ചില കേന്ദ്രങ്ങളാണിതിന് പിന്നിലെന്നാണ്
ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ വിലയിരുത്തല്‍.
11തവണ മത്സരിച്ചതും പുതുപ്പള്ളിയിലാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജനം സ്വീകരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇതിനിടെ നിയമസഭയിലേക്ക് താന്‍ മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. നേരത്തേ ബിജെപിയെ ഒതുക്കാന്‍ നേമത്ത് കെ മുരളീമത്സരിക്കുമെന്നുള്ള വാര്‍ത്ത പരന്നിരുന്നു.