തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2024 (13:41 IST)
തൃശ്ശൂര്‍ മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍. മേയര്‍ക്കെതിരെ സിപി ഐ നേതാവ് വിഎസ് സുനില്‍കുമാര്‍ വിമര്‍ശനം നടത്തിയതില്‍ പ്രതികരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തെരെഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്തു പിടിച്ചിരുത്തി പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനാണെന്ന് പറഞ്ഞ ആളാണ് തൃശ്ശൂര്‍ മേയര്‍ കെ എം വര്‍ഗീസെന്ന് കെ മുരളീധരന്‍ പറഞ്ഞു.

ഇടതുപക്ഷത്തോടോ ഇടതുപക്ഷ രാഷ്ട്രീയ ബോധത്തോടോ ഒരു കൂറും ഇല്ലാത്ത ആളാണ് തൃശ്ശൂര്‍ മേറെന്ന് വിഎസ് സുനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. ക്രിസ്മസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തൃശ്ശൂര്‍ മേയറുടെ വീട്ടിലെത്തി കേക്ക് കൊടുത്തതിനെ കുറിച്ചാണ് വിഎസ് സുനില്‍കുമാര്‍ വിമര്‍ശിച്ചത്.

കെ സുരേന്ദ്രന്‍ വീട്ടില്‍ പോയി കേക്ക് കൊടുത്തതില്‍ തനിക്ക് ആശ്ചര്യം ഇല്ലെന്നും നാളെ മേയര്‍ ബിജെപിയുടെ ആരാകുമെന്ന് പറയാനാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :