കോട്ടയം|
VISHNU.NL|
Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (12:24 IST)
ഹോര്‍ട്ടി കോര്‍പ്പില്‍ വ്യാപകമായ അഴിമതി നടന്നു എന്ന ആരോപണത്തില്‍ കൃഷിമന്ത്രി
കെ പി മോഹനനും, ഹോര്‍ട്ടി കോര്‍പ്പ് എംഡി പുഷ്പാംഗദനും അടക്കം ആറുപേര്ര്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
കെപി മോഹനന്‍, ഇപ്പോഴ്ത്തേ എംഡി പുഷ്പാംഗദന്‍, മുന്‍ എംഡി പ്രതാപന്‍, മറ്റ് ഹോര്‍ട്ടി കോര്‍പ്പ് ഉദ്യോഗസ്ഥാര്‍ എന്നിങ്ങനെ ആറുപേര്‍ക്കെതിരേയാണ് കേസ്.
തിരുവനന്തപുരം സ്വദേശിയായ സുഗുണന്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയേ തുടര്‍ന്നാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രിയുടെ നേതൃത്വത്തില്‍ അധികാര ദുര്‍വിനിയോഗം നടന്നുവെന്നാണ് പരാതിക്കാരന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഹോര്‍ട്ടി കോര്‍പ്പിലേ പല തീരുമാനങ്ങളും ചെയര്‍മാന്റെ അറിവൊടെ അല്ല നടക്കുന്നതെന്നും വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
പരാതി ഗൌരവമുള്ളതാണെന്ന് വിജിലന്‍സ് കോടതി വിലയിരുത്തി. പത്തനംതിട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സംസ്ഥാനത്ത് പച്ചക്കറി വില പിടിച്ചു നിര്‍ത്തുന്നതിനായി രൂപീകരിച്ച സ്ഥാപനമാണ് ഹോര്‍ട്ടി കോര്‍പ്പ്. എന്നാല്‍ വിലകുറച്ച് വിപണിയില്‍ ഇടപെടുന്നതിനു പകരം പച്ചക്കറി വന്‍കിട സ്ഥാപനങ്ങള്‍ക്ക് മറിച്ച് വില്‍ക്കുകയാണ് ഹോര്‍ട്ടികോര്‍പ്പ് ചെയ്യുന്നതെന്ന് ഒരു സ്വകാര്യ ചാനല്‍ പുറത്തു കൊണ്ടുവന്നിരുന്നു.
കേരളത്തിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറി ഏറ്റെടുക്കാതെ തമിഴ്നാട്ടില്‍ നിന്ന് ഉയര്‍ന്ന് വിലയ്ക്ക് ഇടനിലക്കാര്‍ വഴി പച്ചക്കറി എടുക്കുന്നതിലും അഴിമതിയുണ്ടായിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ പച്ചക്കറികള്‍ വിപണിയിലെത്തിക്കാതെ സംഭരിച്ച് വച്ച് അവ അഴുകിപ്പോയി എന്ന് കാണിച്ച് തുക വകമാറ്റിയതായും ചാനല്‍ പുറത്തുകൊണ്ടുവനിരുന്നു. ഈ റിപ്പോര്‍ട്ടുകളേ തുടര്‍ന്നാണ് കൊടതിയില്‍ പരാതിയെത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.