ആഭ്യന്തര വിമാനങ്ങളിൽ എത്തുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമെന്ന് ആരോഗ്യമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 22 മെയ് 2020 (11:16 IST)
അഭ്യന്തര വിമാങ്ങളിലുടെ സംസ്ഥാനത്ത് എത്തുന്നവർ നിർബന്ധമായും 14 ദീവസത്തെ ഹോം ക്വറന്റീനിൽ കഴിയണം എന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആഭ്യന്തര വിമാനങ്ങളിലൂടെ എത്തുന്നവരെ ക്വാറന്റീനിൽ പാർപ്പിക്കേണ്ടതില്ല എന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട് തള്ളിക്കോണ്ടാണ് ആരോഗ്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റൂപ്രദേശങ്ങളിൽനിന്നും എത്തുന്നവരെ 14 ദിവസത്തെ ഹോം ക്വാറന്റീനിൽ പാർപ്പിയ്ക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. വരുന്നത് വിമാനത്തിലോ ട്രെയിനിലോ എന്നതിന്റെ അടിസ്ഥാനത്തിൽ അതിൽ മാറ്റം വരുത്തില്ല. റെഡ് സോണുകളിൽനിന്നും എത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കും. ട്രെയിൻ വിമാന സർവീസുകൾ ആരംഭിയ്ക്കുന്നതോടെ രോഗികളുടെ എണ്ണം ഇനിയും കൂടും.
ക്വാറന്റീൻ നിർദേശങ്ങൾ കർശനമായി പാലിക്കണം എന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :