ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെ ഫോണ്‍

കോട്ടൂരില്‍ നല്‍കിയിരിക്കുന്ന കണക്ഷനില്‍ നിന്ന് വാലിപ്പാറയിലെയും ചോനമ്പാറയിലെയും രണ്ട് പഠന മുറികളിലും ഈ മേഖലയിലെ 103 വീടുകളിലേക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്

രേണുക വേണു| Last Modified ബുധന്‍, 27 നവം‌ബര്‍ 2024 (15:47 IST)

കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതിയുമായി കെഫോണ്‍. 'കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ്' എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളില്‍ 103 വീടുകള്‍ക്ക് കെഫോണ്‍ കണക്ഷന്‍ നല്‍കി. വിവിധ കമ്പനികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രദേശിക അടിസ്ഥാന സൗകര്യ വികസന ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്നത്. ഇതു പ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്കാണ് കോട്ടൂരില്‍ നല്‍കിയിരിക്കുന്ന കണക്ഷന് ആവശ്യമായ സാമ്പത്തിക സഹായം നിര്‍വഹിച്ചിരിക്കുന്നത്. മറ്റ് ആദിവാസി മേഖലകളിലേക്കും ഇത്തരത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് പദ്ധതി.

കേരളത്തിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ നെടുന്തൂണായ കെ ഫോണ്‍, ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും ലക്ഷ്യമിടുന്നുണ്ട്. ഇന്റര്‍നെറ്റ് കടന്നുചെല്ലാന്‍ പ്രയാസമേറുന്ന ഇത്തരം മേഖലകളിലേക്ക് ഫൈബറുകള്‍ വിന്യസിക്കുന്നത് വഴി ഈ മേഖലയിലും സമീപ പ്രദേശങ്ങളിലും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും മറ്റ് അനുബദ്ധ സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയും. കെ ഫോണ്‍ കണക്ഷനുകള്‍ക്കുപരി മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും കെ ഫോണ്‍ ഫൈബറുകള്‍ ലീസിനെടുത്ത് ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ഇതുവഴി കഴിയും.

കോട്ടൂരില്‍ നല്‍കിയിരിക്കുന്ന കണക്ഷനില്‍ നിന്ന് വാലിപ്പാറയിലെയും ചോനമ്പാറയിലെയും രണ്ട് പഠന മുറികളിലും ഈ മേഖലയിലെ 103 വീടുകളിലേക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. വയനാട് പന്തലാടിക്കുന്നില്‍ കെ ഫോണ്‍ നേരിട്ട് നല്‍കിയിരിക്കുന്ന കണക്ഷനുകളില്‍ നിന്ന് രണ്ട് വൈഫൈ ആക്‌സസ് പോയിന്റ് കണക്ഷന്‍ വഴി പത്തിലധികം വീടുകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നുണ്ട്. ഇതിന് പുറമേ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ആദിവാസി മേഖലയിലും 250 ലധികം വാണിജ്യ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ കെ ഫോണ്‍ നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി വടശ്ശേരിക്കര, ശബരിമല, വയനാട്, ഇടുക്കി ജില്ലകളിലെ മലയോരമേഖലങ്ങളില്‍ ഉള്‍പ്പെടെയുള്ള വിദൂര സ്ഥലങ്ങളിലും ഗ്രാമ നഗര ഭേദമന്യേയുള്ള മേഖലകളിലേക്ക് കെ ഫോണ്‍ സേവനം ഉറപ്പുവരുത്താന്‍ നാളിതുവരെ കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലും ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ ഉറപ്പുവരുത്തണമെന്നത് കെ ഫോണിന്റെ പ്രഖ്യാപിത ലക്ഷ്യമായി മാറി കഴിഞ്ഞു.

ഇന്റര്‍നെറ്റ് മൗലിക അവകാശമാക്കിയ നമ്മുടെ നാട്ടില്‍ ആരും ഇന്റര്‍നെറ്റ് ലഭ്യമല്ലാതെ മാറ്റിനിര്‍ത്തപ്പെടരുതെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കെ ഫോണ്‍ ആദിവാസി മേഖലകളെയും ചേര്‍ത്ത് നിര്‍ത്തി പദ്ധതി നടപ്പാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ ഫോണ്‍ മാനേജിങ് ഡയറക്ടറുമായ ഡോ.സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കെ ഫോണ്‍ പ്രൊജക്ട് സ്‌കോപ്പില്‍ ആദിവാസി മേഖലകളിലേക്ക് സൗജന്യമായി നല്‍കിയിരിക്കുന്ന കണക്ഷനുകള്‍ക്ക് പുറമേയാണ് കണക്ടിങ്ങ് ദി അണ്‍കണക്റ്റഡ് എന്ന പേരില്‍ വിവിധ കമ്പനികളുടെയും മറ്റും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പ്രൊജക്ട് നമ്മുടെ നാടിന്റെ ഇന്റര്‍നെറ്റ് സാക്ഷരത വര്‍ധിപ്പിക്കുകയും ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിന് മുതല്‍ക്കൂട്ടാകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

Sensex:ഇന്ത്യ- പാക് സംഘർഷത്തിൽ ആടിയുലഞ്ഞ് വിപണിയും, ...

Sensex:ഇന്ത്യ- പാക് സംഘർഷത്തിൽ ആടിയുലഞ്ഞ് വിപണിയും, ജാഗ്രതയോടെ നിക്ഷേപകർ
ഇന്ന് വിപണി ആരംഭിച്ചതിന് പിന്നാലെ സൂചികകളില്‍ കനത്ത ഇടിവാണുണ്ടായത്. 80,000 ...

ജമ്മു കശ്മീരില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് ...

ജമ്മു കശ്മീരില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സൈന്യം
കാശ്മീരിലെ ബന്ദിപോരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്

ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ...

ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും; പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി സൈന്യം
2021 മുതലുള്ള വെടിനിര്‍ത്തല്‍ കരാറാണ് റദ്ദാക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ ...

പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു
ഇരുവര്‍ക്കും ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധം ഉണ്ടായിരുന്നതായി നേരത്തെ തന്നെ പോലീസിന് വിവരം ...

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; ...

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖകള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യം ഒന്നിലേറെ തവണ ...