ശ്രീനു എസ്|
Last Modified ശനി, 13 മാര്‍ച്ച് 2021 (20:09 IST)
കെ ബാബുവിനെ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തൃപ്പൂണിത്തറയില്‍ നൂറിലേറെ കോണ്‍ഗ്രസ് നേതാക്കള്‍ രാജിക്ക് ഒരുങ്ങുന്നു. കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിക്ക് ചോരാതിരിക്കണമെങ്കില്‍ കെ ബാബുവിനെ മത്സരിപ്പിക്കണമെന്ന് നേതാക്കള്‍ പറയുന്നു. കെ ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കില്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ പറയുന്നു.
അതേസമയം ക്ലീന്‍ ചിറ്റ് കിട്ടിയ ബാബുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാബുവിനെ അനുകൂലിക്കുന്നവര്‍ തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു.