വിജിലന്‍സിന്റേത് പകപോക്കല്‍ നടപടി; എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതം; അനധികൃതസ്വത്ത് കണ്ടെത്തിയാല്‍ സര്‍ക്കാരിലേക്ക് നല്കാമെന്നും മുന്‍മന്ത്രി ബാബു

വിജിലന്‍സ് പകപോക്കുകയാണെന്ന് മുന്‍മന്ത്രി കെ ബാബു

കൊച്ചി| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2016 (15:35 IST)
വിജിലന്‍സ് ഡയറക്‌ടറും സര്‍ക്കാരും തന്നോട് പക പോക്കുകയാണെന്ന് മുന്‍മന്ത്രി കെ ബാബു. എഫ് ഐ ആറില്‍ പറയുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും ഇന്‍കം ടാക്സ് അടയ്ക്കാത്ത വസ്തുവകകള്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാരിലേക്ക് നല്കാമെന്നും ബാബു മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കി. വീട്ടിലെ വിജിലന്‍സ് റെയ്‌ഡിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ബാബു ഇങ്ങനെ പറഞ്ഞത്.

വിജിലന്‍സ് റെയ്‌ഡ് പകപോക്കലായാണ് തോന്നിയിട്ടുള്ളത്. തേനിയില്‍ 120 ഏക്കര്‍ സ്ഥലം വാങ്ങിയെന്ന് പറയുന്നു. മരുമകന്റെ പിതാവ് 2008 നവംബര്‍ മൂന്നാം തിയതി ബാങ്ക് ഡ്രാഫ്റ്റ് കൊടുത്ത് വാങ്ങിയതാണ് അത്. 60 ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. തന്റെ മകളുടെ വിവാഹം 2012 സെപ്തംബര്‍ ഒമ്പതിനാണ് നടന്നതെന്നും അതിനു മുമ്പേ വാങ്ങുകയും വില്‍ക്കുകയും ചെയ്‌ത ഭൂമിയാണ് തേനിയിലേതെന്നും അദ്ദേഹം പറഞ്ഞു.

അനധികൃതമായ സ്വത്ത് ഉണ്ടെന്നാണ് പറയുന്നത്. ബിനാമിയാണെന്ന് പറഞ്ഞിട്ടുള്ള മോഹനെയും ബാബു റാമിനെയും തനിക്ക് അറിയില്ല. ഇന്‍കം ടാക്സ് റിട്ടേണ്‍ കൊടുത്തിട്ടുണ്ട്. അതിന്റെ പേപ്പറില്‍ തനിക്ക് ഒരു സ്വത്തുമില്ല, റിയല്‍ എസ്റ്റേറ്റുമായി തനിക്ക് ബന്ധമില്ല. വിജിലന്‍സിന്റേത് പകപോക്കലാണെന്നും വളരെ സത്യസന്ധമായ രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തിവരുന്ന ഒരാളാണ് താനെന്നും ബാബു പറഞ്ഞു.

സംസ്ഥാനത്തിനു പുറത്തോ അകത്തോ തനിക്ക് നിക്ഷേപമില്ല. തനിക്ക് എന്തൊക്കെ സ്വത്തുണ്ടോ അതിന്റെ ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ മകളുടെ ഭര്‍തൃവീട്ടുകാര്‍ താന്‍ മന്ത്രിയായതിന്റെ പേരിലല്ല
കാര്‍ വാങ്ങിയത്. അവര്‍ വര്‍ഷങ്ങളായി തൊടുപുഴ ടൌണില്‍ ബിസിനസ് ചെയ്യുന്നവരാണ്. അവര്‍ കാര്‍ വാങ്ങിയതും വിറ്റതും താന്‍ അറിഞ്ഞതു പോലുമില്ല, അവര്‍ പരമ്പരാഗത ബിസിനസുകാരാണെന്നും മുന്‍മന്ത്രി വ്യക്തമാക്കി.

സ്റ്റീല്‍ കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തനിക്ക് എന്തൊക്കെ സ്വത്തുണ്ടോ അതിനെല്ലാം കൃത്യമായി ഇന്‍കം ടാക്സ് കൊടുക്കാറുണ്ട്. എഫ് ഐ ആറില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണ്. വീട്ടില്‍ നിന്ന് കണ്ടെത്തിയ ഒന്നരലക്ഷം രൂപ ദൈനംദിന ആവശ്യങ്ങള്‍ക്കായി
വീട്ടില്‍ കരുതിയിരുന്നതാണ്. ഈ നാട്ടില്‍ നടക്കുന്ന എല്ലാ ഇടപാടുകളും തന്റെമേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമം നടക്കുകയാണ്. ഒരു ഹോസ്പിറ്റല്‍ സംരംഭത്തിലും താന്‍ പങ്കാളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളത്തെ ബിസിനസുകാരെ തനിക്കറിയാം, എന്നാല്‍ ആരുമായും ഒരു ബിസിനസ് പങ്കാളിത്തവുമില്ല.
ഇന്‍കം ടാക്സ് ഡിക്ലയര്‍ ചെയ്തിട്ടുള്ള വസ്തുവകകള്‍ കൂടാതെ വേറെ എന്തെങ്കിലും ഉണ്ടെന്ന് കണ്ടെത്തുകയാണെങ്കില്‍ അത് സര്‍ക്കാരിലേക്ക് നല്കുന്നതാണെന്നും ബാബു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയില്‍ ആയുര്‍വേദ ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍
സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെയെന്ന് പ്രശസ്ത ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്
ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തുമെന്നും എന്ത് സംഭവിക്കുമെന്ന് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...