കെ ബാബു രാജിവെക്കണമെന്ന് വിഎസും കോടിയേരിയും

കെ ബാബു , ഉമ്മന്‍ചാണ്ടി , വിഎസ് അച്യുതാനന്ദന്‍ , വിഎം സുധീരന്‍ , കോടിയേരി
തിരുവനന്തപുരം| jibin| Last Modified ശനി, 23 ജനുവരി 2016 (14:33 IST)
ബാര്‍ കോഴ കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ ബാബു ഉടന്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചാല്‍ താന്‍ രാജിവെക്കുമെന്ന് ബാബു നേരത്തെ പറഞ്ഞിരുന്നത്. മുമ്പുപറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ബാബു രാജിവയ്ക്കാന്‍ തയാറാകണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

ബാർ കോഴ കേസ് ശരിയായി അന്വേഷിച്ചാല്‍ ബാബുവിന്റെ ഗതിതന്നെയാകും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും. കോടതിയുടെ വിമര്‍ശനം നേരെ ചെന്നു തറയ്ക്കുന്നതു ഉമ്മന്‍ ചാണ്ടിയുടെ നെഞ്ചത്താണ്. ജനങ്ങളെ രക്ഷിക്കാന്‍ യാത്ര നടത്തുന്ന കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍ നിലപാടു വ്യക്തമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

പ്രഥമദൃഷ്ടാ ബാബു കുറ്റക്കാരനാണെന്ന് കോടതിക്ക് ബോദ്ധ്യമായതിനാലാണ് കോടതിയില്‍ നിന്ന് പരാമര്‍ശമുണ്ടായത്.
ഈ സാഹചര്യത്തിൽ മന്ത്രിസ്ഥാനം ഒഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സുഗമമായി കേസ് അന്വേഷിക്കാനുള്ള വഴിയൊരുക്കുകയാണ് ബാബു ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ ബാബു ഇന്ന്തന്നെ രാജിവെയ്ക്കണം. എക്‌സൈസ് മന്ത്രിയായ ബാബുവറിയാതെ ഇത്തരം ഒരു കോഴ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :