വിദ്യാഭ്യാസമല്ല ഒരു മന്ത്രിയാകാനുള്ള മാനദണ്ഡമെന്ന് മനസിലായി; എം.എം.മണിക്കെതിരായ ട്രോള്‍ തെറ്റായിപ്പോയെന്ന് തുറന്നുസമ്മതിച്ച് സംവിധായകന്‍ ജൂഡ്

രേണുക വേണു| Last Modified തിങ്കള്‍, 26 ജൂലൈ 2021 (13:39 IST)

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എം.എം.മണിയെ പരിഹസിച്ച് പോസ്റ്റിട്ടത് അനുചിതമായെന്ന് തുറന്നുസമ്മതിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മനോരമ ന്യൂസിലെ നേരെ ചൊവ്വേയിലായിരുന്നു ജൂഡിന്റെ പ്രതികരണം.

എം.എം.മണി മന്ത്രിയായിരുന്നപ്പോള്‍ 'അങ്ങനെ ആയിരുന്നെങ്കില്‍ സ്‌കൂളില്‍ പോകേണ്ടിയിരുന്നില്ല' എന്ന തരത്തിലാണ് ജൂഡ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. എം.എം.മണി സ്‌കൂളില്‍ പോകാതെ മന്ത്രിയായെന്ന് പരിഹസിച്ചായിരുന്നു ട്രോള്‍. എന്നാല്‍, ഇത് തെറ്റായിപ്പോയെന്ന് ജൂഡ് പറയുന്നു. എം.എം.മണിക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാതിരുന്ന സാഹചര്യത്തെക്കുറിച്ചൊക്കെ പിന്നീടാണ് താന്‍ മനസിലാക്കുന്നതെന്നും ജീവിതാനുഭവങ്ങള്‍ ഏറെയുള്ള ആളാണ് അദ്ദേഹമെന്നും ജൂഡ് പറഞ്ഞു. 'വിദ്യാഭ്യാസമല്ല ഒരു മന്ത്രിയാകാനുള്ള മാനദണ്ഡം എന്ന് മനസിലായത് പിന്നീടാണ്. അതെനിക്ക് പറ്റിയ തെറ്റാണ്. രണ്ടാമത് അദ്ദേഹം മത്സരിച്ച് വിജയിച്ചപ്പോള്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്,' ജൂഡ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :