ചലച്ചിത്ര അവാർഡുകളില്‍ ജോയി മാത്യുവിന് വിയോജിപ്പോ ? - പോസ്‌റ്റ് വൈറലാകുന്നു

ചലച്ചിത്ര അവാർഡുകളില്‍ ജോയി മാത്യുവിന് വിയോജിപ്പോ ?

 joy mathew ,  facebook post , malayalam filims , cinema , ചലച്ചിത്ര അവാർഡുകൾ , ജോയി മാത്യു , നല്ല സിനിമ , കമ്മട്ടിപ്പാടം
കൊച്ചി| jibin| Last Modified ചൊവ്വ, 7 മാര്‍ച്ച് 2017 (20:37 IST)
സംസ്ഥാന സ്വന്തമാക്കിയവരെ പ്രശംസിച്ച് നടന്‍ ജോയി മാത്യു. വിയോജിപ്പുകൾ പലതും ഉണ്ടെങ്കിൽക്കൂടി എന്നത് എന്താണെന്നും അഭിനയമെന്നത് അലക്കിത്തേച്ച ഒരു കുപ്പായമല്ല എന്നും തീരുമാനിക്കാൻ കഴിഞ്ഞ കമ്മിറ്റിക്ക് ആശംസകളെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

ജോയി മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

പരബരാഗത അവാർഡ് നിർണ്ണയ ജൂറികൾക്കും അവാർഡ് സംഘടിപ്പിച്ചുകൊടുക്കുന്ന സ്ഥിരം ദല്ലാളന്മാർക്കും കിട്ടിയ ചമ്മട്ടിപ്രഹരമായിപ്പോയി ചലച്ചിത്ര ജൂറിയുടെ കമ്മട്ടിപ്പാടക്കാഴ്ചകൾ . വിയോജിപ്പുകൾ പലതും ഉണ്ടെങ്കിൽക്കൂടി നല്ല സിനിമ എന്നത് എന്താണെന്നും അഭിനയമെന്നത് അലക്കിത്തേച്ച ഒരു കുപ്പായമല്ല എന്നും തീരുമാനിക്കാൻ കഴിഞ്ഞ കമ്മിറ്റിക്കും പുരസ്കാരങ്ങൾ ലഭിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും ആശംസകൾ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :