ഹൈക്കോടതിയിലെ അഭിഭാഷകരുടെ അഴിഞ്ഞാട്ടം; ജുഡീഷൽ അന്വേഷണം നടത്തും

സംഘർഷത്തിന് പുറമേയുള്ള കേസുകൾ ഡിസിപി അന്വേഷിക്കും

  journalists, facing attacks , police ഹൈക്കോടതി , പൊലീസ്
കൊച്ചി| jibin| Last Modified വ്യാഴം, 21 ജൂലൈ 2016 (18:29 IST)
ഹൈക്കോടതിക്കു സമീപം മാധ്യമപ്രവർത്തകരെ അഭിഭാഷകർ മർദിച്ച സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തുമെന്ന് അഡ്വക്കറ്റ് ജനറൽ. സംഘർഷത്തിന് പുറമേയുള്ള കേസുകൾ ഡിസിപി അന്വേഷിക്കും. അഡ്വക്കറ്റ് ജനറൽ വിളിച്ച യോഗത്തിലാണ് തീരുമാനമുണ്ടായത്. പൂട്ടിയിട്ട മീഡിയ റൂം തുറക്കുന്നകാര്യം ചീഫ് ജസ്റ്റീസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഹൈക്കോടതിക്കു മുന്നിൽ സംഘം ചേരുന്നതു നിരോധിച്ചു സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിറക്കി. മത്തായി മാഞ്ഞൂരാൻ റോഡ്, ഇആർജി റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, സലീം അലി റോഡ് എന്നിവിടങ്ങളിൽ ന്യായവിരുദ്ധമായി കൂട്ടം കൂടുന്നതും പൊതുയോഗം, ധർണ, മാർച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതും നിരോധിച്ചാണു സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :