Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (12:07 IST)
കേരളാ കോണ്‍ഗ്രസിലെ തമ്മിലടി മറന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ പി ജെ ജോസഫിനെ സന്ദര്‍ശിച്ചു. ജോസഫിന്റെ തൊടുപുഴയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പില്‍ പിജെ ജോസഫ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി ജോസ് ടോം പറഞ്ഞു.
പാര്‍ട്ടിയിലെ നേതൃത്വത്തെ ചൊല്ലി ജോസഫും ജോസ് കെ മാണിയും തമ്മിലുണ്ടായ തമ്മിലടി പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ജോസഫ് വിഭാഗം സജീവമാകാതെ മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് ജോസ് ടോമിന്റെ സന്ദര്‍ശനം.
പാര്‍ട്ടി ചിഹ്നം അനുവദിക്കു ന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കവും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വേദിയില്‍ ജോസഫിനെ ജോസ് കെ മാണി വിഭാഗം കൂക്കി വിളിച്ചതും പാര്‍ട്ടി മുഖപത്രമായ പ്രതിഛായയിലൂടെ വിമര്‍ശിച്ചതും സ്ഥിതി വഷളാക്കി. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ നിലനിന്നതോടെയാണ് മണ്ഡലം രക്ഷിക്കാന്‍ സ്ഥാനാര്‍ത്ഥി ജോസ് ടോമിനു ജോസഫിനെ കാണേണ്ടി വന്നത്.തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫ് നേതാക്കള്‍ ഇടപെട്ട് ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് താല്‍ക്കാലിക പരിഹാരം കാണുകയായിരുന്നു