ഇടതിന് സന്തോഷം; എന്‍ഡിഎയുടെ വായടപ്പിച്ച് ജോസ് കെ മാണി

മാണി ഇനി ഇടതു പക്ഷത്തേക്ക് ?

 jose k mani , kerala congress , km mani , cpm , BDJS , NDA , pj joseph , congress കെ എം മാണി , ജോസ് കെ മാണി , സി പി എം , കേരളാ കോണ്‍ഗ്രസ് , എന്‍ ഡി എ , തുഷാര്‍ വെള്ളാപ്പള്ളി, ചെന്നിത്തല , കുഞ്ഞാലിക്കുട്ടി
കോട്ടയം| jibin| Last Modified ശനി, 13 ഓഗസ്റ്റ് 2016 (13:29 IST)
യുഡിഎഫ് ബന്ധം അവസാനിപ്പിച്ച കേരളാ കോണ്‍ഗ്രസിനെ (എം) ക്ഷണിച്ച് മുന്നണികള്‍ രംഗത്ത് എത്തിയതോടെ നയം വ്യക്തമാക്കി ജോസ് കെ മാണി രംഗത്ത്. കേരളാ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ നിഗൂഢ ലക്ഷ്യത്തോടെയുള്ളതാണ്. എന്‍ഡിഎയുമായുള്ള സഖ്യം അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസിനെ (എം) എന്‍ഡിഎയിലേക്ക് ബിഡിജെ എസ് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്ഷണിച്ചിരുന്നു. ജോസ് കെ മാണി എംപി കേന്ദ്ര മന്ത്രിയാകാൻ യോഗ്യനാണെന്നും മന്ത്രിയാകാൻ അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കിൽ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നുമാണ് തുഷാർ വ്യക്തമാക്കിയിരുന്നത്. ഈ ക്ഷണത്തെ തള്ളിയാണ് ജോസ് കെ മാണി രംഗത്തെത്തിയത്.


എൻഡിഎയിലേക്കില്ലെന്ന് ജോസഫ് വിഭാഗവും ജോസഫ് എം പുതുശേരിയും നേരത്തേ, പരസ്യപ്രസ്താവന നടത്തിയിരുന്നു.
എൽഡിഎഫിലേക്കോ എൻഡിഎയിലേക്കോ ഇല്ലെന്നു പറഞ്ഞാണ് മാണി ചരൽക്കുന്നിൽ നടന്ന പാർട്ടി യോഗത്തിനുശേഷം മുന്നണി വിടുന്നതായി പ്രഖ്യാപിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :