'കേസുകള്‍ പിന്‍വലിക്കണം'; ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് ജോജുവിനെ സമീപിക്കാന്‍ കോണ്‍ഗ്രസ്, മാപ്പ് പറഞ്ഞേക്കും

രേണുക വേണു| Last Modified വ്യാഴം, 4 നവം‌ബര്‍ 2021 (15:40 IST)

കോണ്‍ഗ്രസ് നേതാക്കളും നടന്‍ ജോജുവും തമ്മിലുള്ള കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക്. തങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ജോജുവിനെ കാണും. നടന്‍ ജോജുവിന്റെ സുഹൃത്തുക്കളുമായി സംസാരിച്ചെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കേസുകള്‍ പിന്‍വലിക്കുന്നത് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഒത്തുതീര്‍പ്പിന് മുന്‍കൈ എടുക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി ജോജുവിനെ നേരില്‍കണ്ട് മാപ്പ് പറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :