കോണ്‍ഗ്രസിലെ ഗ്രൂപ്പ് കലഹം യുഡിഎഫിനെ തകര്‍ക്കും; ഹൈക്കമാന്‍ഡ് ഇടപെടേണ്ട സമയം അതിക്രമിച്ചു, എത്രയും വേഗം മാണിയെ തിരികെ കൊണ്ടുവരണം - ജോണി നെല്ലൂര്‍

മാണിയെ തിരികെ കൊണ്ടുവരാനുളള മധ്യസ്ഥ ശ്രമങ്ങള്‍ ആവശ്യമാണെന്ന് ജോണി നെല്ലൂര്‍

  johny nelloor , km mani , congress , UDF , CPM , CPI , oommen chandy , ramesh chennithala കേരളാ കോണ്‍ഗ്രസ് ബി , യു ഡി എഫ് , കെ എം മാണി , ജോണി നെല്ലൂര്‍
കോഴിക്കോട്| jibin| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (10:48 IST)
കോണ്‍ഗ്രസിലെ ഗ്രൂപ്പ് കലഹം യുഡിഎഫിനെ തകര്‍ത്തേക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ജോണി നെല്ലൂര്‍. കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിയെ തിരികെ കൊണ്ടുവരാനുളള മധ്യസ്ഥ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹം പരിഹരിക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഹൈക്കമാന്‍ഡ് ഇടപെടേണ്ട സമയം അതിക്രമിച്ചു. മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഘടകകക്ഷികളുമായുളള ചര്‍ച്ച മാത്രം പോരെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

അതേസമയം, തങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ തുടര്‍ന്നും ഉറച്ചു നില്‍ക്കുമെന്ന് കെ എം മാണി വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് (എം) ഒരിടത്തേക്കും പോകില്ല. അതിനാല്‍ സിപിഐ വിളറി പിടിക്കേണ്ട ആവശ്യമില്ല. പാര്‍ലമെന്റ് സീറ്റ് വിറ്റവരുടെ സ്വഭാവം തങ്ങള്‍ക്കില്ലെന്നും മാണി ഇന്നു രാവിലെ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :