ജിഷ്ണുവിന്റെ മരണം: സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി, പി. കൃഷ്ണദാസിന് മുൻകൂർ ജാമ്യം

നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന് മുൻകൂർ ജാമ്യം

Kerala Highcourt, Justice For Jishnu, P Krishnadas, Nehru College, Thrissur, Thrissur Nehru College, Jishnu Pranoy, High Court, കൊച്ചി, പാമ്പാടി നെഹ്റു കോളേജ്, പി കൃഷ്ണദാസ്, ജിഷ്ണു, ആത്മഹത്യ, ഹൈക്കോടതി
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 2 മാര്‍ച്ച് 2017 (12:51 IST)
പാമ്പാടി നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പി കൃഷ്ണദാസിന് കോടതി ജാമ്യം അനുവദിച്ചത്. കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും അത് കോടതി അനുവദിച്ചില്ല. തുടര്‍ന്നാണ് ജാമ്യം അന്നുവദിച്ചത്.

ജിഷ്ണു ചെയ്തതുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനെതിരെ പ്രേരണാക്കുറ്റം ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന പക്ഷം ഹാജരാകണമെന്നും കോടതി വ്യക്തമാക്കി കേസ് അവസാനിക്കുന്നത് വരെ കൃഷ്ണദാസ് കോളജിൽ പ്രവേശിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :