രാജേശ്വരി മൂകാംബിക ക്ഷേത്ര ദർശനത്തിൽ, ഇനി നീലക്കുറിഞ്ഞി പൂത്തിട്ടേ തിരിച്ചുള്ളു!

ബുധന്‍, 29 നവം‌ബര്‍ 2017 (09:34 IST)

പെരുമ്പാവൂരിൽ ക്രൂരപീഡനത്തിനു ഇരയായ കൊലക്കേസിൽ കോടതി അന്തിമവാദം കേൾക്കാനിരിക്കേ ജിഷയുടെ അമ്മ രാജേശ്വരി ടൂറിലാണ്. രാജേശ്വരി മൂകാംബിക ക്ഷേത്ര ദർശനത്തിന്റെ തിരക്കിലാണ്. ക്ഷേത്രദർശനത്തിനു ശേഷം രാജേശ്വരി മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തത് കാണാൻ പോകുമെന്ന് മൂത്തമകൾ ദീപ പറയുന്നു.
 
രണ്ട് വനിതാ പൊലീസുകാർക്കൊപ്പം ഇന്നലെയാണ് രാജേശ്വരി മൂകാംബികയിലേക്ക് പുറപ്പെട്ടത്. മൂന്നാർ ചുറ്റിക്കറങ്ങിയശേഷമാകും തിരിച്ചുവരികയെന്ന് സൂചന. ജിഷ കേസിലെ അന്തിമവാദം കേൾക്കാൻ പോലും രാജേശ്വരിക്ക് സമയമില്ല. 
 
രണ്ടാഴ്ച മുമ്പ് ജിഷയുടെ പിതാവ് പാപ്പു റോഡരികിൽ കിടന്ന് മരിച്ചിരുന്നു. അന്ന് ഭർത്താവിന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ പോലും രാജേശ്വരി എത്തിയില്ലെന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. താൽപ്പര്യമുള്ള പൊലീസുകാരെ മാത്രം തന്റെ സുരക്ഷയ്ക്കായി നിർത്തിയാൽ മതിയെന്ന രാജേശ്വരിയുടെ നിലപാട് പൊലീസിനു തലവേദനയാകുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീണ്ടും കണ്ണന്താനം, സ്വന്തം കാറോടിച്ച് ഓഫീസിലെത്തിയ കണ്ണന്താനത്തിന് കിട്ടിയത് എട്ടിന്റെ പണി

ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ് അൽഫോൺസ് കണ്ണന്താനം. അദ്ദേഹം ശബരിമല ചവിട്ടിയതും, ...

news

കടുത്ത തണുപ്പിൽ നിന്നു രക്ഷനേടാൻ കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങി, ആറു പേർ ശ്വാസം മുട്ടി മരിച്ചു; സംഭവം ഡൽഹിയിൽ

ഡൽഹിയിലെ കന്റോൺമെന്റ് മേഖലയിൽ വലിയ കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസം ...

news

ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ വീണ്ടും; ജപ്പാൻ കടലിലേക്ക് വീണ്ടും മിസൈൽ പരീക്ഷണം

ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. ഇന്നലെ അർധരാത്രി ...

Widgets Magazine