ജിഷ വധം: പ്രതി അമീറുല്ലിന്റെ തിരിച്ചറിയൽ പരേഡ് ഇന്ന്; പരേഡ് ഉച്ചയ്ക്കു ശേഷം

തിരിച്ചറിയൽ പരേഡ് ജയിൽ സൂപ്രണ്ടിന്റെ ചേംബറിലാകാനാണു സാധ്യത

ജിഷ വധം , അമീറുൽ ഇസ്‌ലാം , ജിഷ
കൊച്ചി| jibin| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (08:36 IST)
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ കൊലപാതക കെസിലെ പ്രതി അമീറുൽ ഇസ്‌ലാമിന്റെ തിരിച്ചറിയൽ പരേഡ് ഇന്ന്. കാക്കനാട് ജില്ലാ ജയിലിലാണു പരേഡ് നടക്കുക. മജിസ്ട്രേട്ട് ഷിബു ഡാനിയേൽ പരേഡിനു മേൽനോട്ടം വഹിക്കും. സാക്ഷികൾക്കു സമൻസ് നൽകിയ ശേഷം ഇന്ന് ഉച്ചയ്ക്കു ശേഷം പരേഡ് നടത്താനാണു സാധ്യത.

വേഗം തിരിച്ചറിയൽ പരേഡ് നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ശനിയാഴ്ച നിർദേശം നൽകിയിരുന്നു. അമീറുൽ ഇസ്‌ലാമിനൊപ്പം സമാന ശരീര പ്രകൃതിയുള്ള ഇതര സംസ്ഥാനക്കാരടക്കം ആറു മുതൽ 10 വരെ പേരെയാകും പരേഡില്‍
അണിനിരത്തുക. ഇത്രയും പേരെ ജയിലധികൃതർ സജ്ജമാക്കിയിട്ടുണ്ട്.

തിരിച്ചറിയൽ പരേഡ് ജയിൽ സൂപ്രണ്ടിന്റെ ചേംബറിലാകാനാണു സാധ്യത. പ്രതിയെയും മറ്റുള്ളവരെയും ഇടകലർത്തി മുറിയിൽ നിർത്തിയ ശേഷം സാക്ഷികളെ ഓരോരുത്തരെയായി മുറിയിലേക്കു വിളിപ്പിക്കും. മജിസ്ട്രേട്ട് മാത്രമാകും പരേഡ് സമയത്തു സൂപ്രണ്ടിന്റെ ചേംബറിലുണ്ടാകുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :