അമീറുൽ ജിഷയെ കൊലപ്പെടുത്തിയെന്ന് കരാറുകാരനും ലോഡ്‌ജ് ഉടമയ്‌ക്കും അറിയാമായിരുന്നോ ?; എന്തുക്കൊണ്ട് അവര്‍ എല്ലാം മറച്ചുവച്ചു ?

ഇരുവര്‍ക്കുമെതിരെ കേസെടുക്കാനാണ് അന്വേഷണ സംഘം ഇപ്പോള്‍ ആലോചിക്കുന്നത്

ജിഷ കൊലപാതകം, ജിഷ , പൊലീസ് , അമീറുൽ ഇസ്ലാം , പൊലീസ്
പെരുമ്പാവൂർ| jibin| Last Modified വെള്ളി, 17 ജൂണ്‍ 2016 (11:20 IST)
പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെക്കുറിച്ചുള്ള വിവരങ്ങൾ കരാറുകാരനും ലോഡ്‌ജ് ഉടമയ്‌ക്കും അറിയാമായിരുവെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതിയെക്കുറിച്ച് ഇരുവര്‍ക്കും സംശയം ഉണ്ടായിരിന്നിട്ടും പൊലീസിനെ അറിയിക്കാത്തതിനാല്‍ ഇരുവര്‍ക്കുമെതിരെ കേസെടുക്കാനാണ് അന്വേഷണ സംഘം ഇപ്പോള്‍ ആലോചിക്കുന്നത്.

അമീറുൽ ഒളിവില്‍ പോയ വിവരം കരാറുകരാനോ ലോഡ്ജുടമയോ പൊലീസിനെ അറിയിച്ചിരുന്നില്ല. കരാറുകാരുടെ വിവര ശേഖരണ യോഗത്തിലും ഇയാളെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

പെരുമ്പാവൂരിൽ നിന്ന് കൊലപാതകത്തിന് ശേഷം കാണാതായ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് കരാറുകാർക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സമയമായതിനാൽ അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ച് പോയിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെത്താത്തവരെക്കുറിച്ച് വിവരങ്ങൾ നൽകണമെന്ന് പൊലീസ് വീണ്ടും അറിയിപ്പ് നൽകിയിരുന്നു. ഈ സമയവും കാരാറുകാരനും ലോഡ്‌ജ് ഉടമയും അന്വേഷണ സംഘത്തിന് ഈ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുക്കാന്‍ ആലോചിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :