പ്രതിയുടെ മൊഴിയില്‍ വൈരുദ്ധ്യമേറുന്നു; അമീറുല്‍ അസമിലെത്തിയത് ജിഷയുടെ മരണത്തിന് മുമ്പെന്ന് പിതാവ്

അന്വേഷണ സംഘത്തില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകളെ ഖണ്ഡിക്കുകയാണ് പ്രതിയുടെ കുടുംബം

ജിഷ വധക്കേസ് , അമീറുല്‍ ഇസ്‌ലാം , അമീറുല്‍ , പൊലീസ്
നൗഗാവ്| jibin| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (11:08 IST)
ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാം അസം തെരഞ്ഞെടുപ്പിന് മുമ്പാണ് വീട്ടില്‍ എത്തിയതെന്ന് പിതാവ് യാക്കൂബ് അലി. തെരഞ്ഞെടുപ്പിനു മുമ്പാണ് അമീറുൽ നാട്ടില്‍ വന്നതെന്ന് മാതാവ് ഖദീജയും അയൽവാസികളും വ്യക്തമാക്കി. ഇതോടെ അന്വേഷണ സംഘത്തില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകളെ ഖണ്ഡിക്കുകയാണ് പ്രതിയുടെ കുടുംബം.

അമീറുല്‍ വീട്ടിലേക്ക് പണം അയക്കാറില്ല. എന്നാല്‍ മറ്റൊരു മകൻ ബദറുൽ ഇസ്‌ലാം സുഹൃത്തുവഴി വീട്ടിൽ പണം എത്തിക്കാറുണ്ടെങ്കിലും ബദറുൽ കേരളത്തില്‍ എവിടെയാണെന്ന് അറിയില്ലെന്നും യാക്കൂബ് അലി പറഞ്ഞു.

ജിഷയെ കൊലപ്പെടുത്തിയതിന് ശേഷം അമീറുൽ അസമിലേക്കു കടന്നുവെന്നും അവിടുന്ന് പിന്നീട് കാഞ്ചീപുരത്തെത്തിയെന്നുമായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. ഈ വാദം തെറ്റാണെന്ന് വ്യക്തമാക്കി യാക്കൂബ് അലി രംഗത്തെത്തിയതോടെ പൊലീസ് വെട്ടിലായി.

ഏപ്രിൽ പതിനൊന്നിനാണ് അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞത്. ജിഷ കൊല്ലപ്പെട്ടത് ഏപ്രിൽ 28നാണ്. നാട്ടിലെത്തിയ അമീറുല്ലിനെ കണ്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും അയൽവാസികളിൽ പലരും മൊഴി നൽകി


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :