പത്തനംതിട്ട|
aparna shaji|
Last Modified ചൊവ്വ, 14 ജൂണ്‍ 2016 (16:34 IST)
ജിഷയുടെ കൊലയാളിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കവെ രേഖാചിത്രവുമായി സാമ്യമുള്ളയാളെ പൊലീസ് കോഴഞ്ചേരിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ സ്വദേശി റെജി (40)യെയാണ് സംശയത്തിന്റെ പേരിൽ പിടികൂടിയത്. ഇയാളുടെ വിവരങ്ങൾ പെരുമ്പാവൂർ പൊലീസിന് കൈമാറിയിട്ടുണ്ട്.
രേഖാചിത്രവുമായി ഇയാൾക്ക് സാമ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കണ്ണും മീശയും രേഖാചിത്രത്തിലേത് പൊലെയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് റെജിക്കെതിരെ പൊലീസ് നേരത്തെ കേസ് എടുത്തിരുന്നെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ജിഷയുടെ വീട്ടിൽ ഇടയ്ക്ക് സന്ദർശനത്തിനെത്താറുണ്ടായിരുന്ന സ്ത്രീ ആരാണെന്ന് കണ്ടുപിടിക്കാനും പൊലീസ് തയ്യാറെടുത്തിരിക്കുകയാണ്. സ്ത്രീയെക്കുറിച്ച് ജിഷയുടെ അമ്മ രാജേശ്വരിയ്ക്ക് കാര്യമായ അറിവില്ല.
ജിഷ കൊല്ലപ്പെട്ട ദിവസം ഈ സ്ത്രീ വീട്ടിൽ വന്നിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം