പെരുമ്പാവൂർ|
aparna shaji|
Last Updated:
ശനി, 18 ജൂണ്‍ 2016 (12:05 IST)
കോളിളക്കം സൃഷ്ടിച്ച
ജിഷ കൊലക്കേസിൽ പ്രതിയെ പിടികൂടാനായി പൊലീസ് കാട്ടിക്കൂട്ടിയ പരാക്രമം ഉറക്കംകെടുത്തിയെന്നാണ് പെരുമ്പാവൂരിലെ നാട്ടുകാരുടെ പരാതി. സംശയത്തിന്റെ പേരിൽ പലരേയും പൊലീസ് വിളിപ്പിച്ചു. ഇതിന്റെ പേരിൽ അനുഭവിച്ച മാൻസികസംഘർഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തെളിവെടുപ്പിന്റെ പേരിൽ തങ്ങൾക്ക് നഷ്ട്പ്പെട്ടത് മനസ്സമാധാനം മാത്രമല്ല മകന്റെ ജീവിതം കൂടിയാണെന്ന് മിത്രം റസിഡന്റ്സ് അസോസിയേഷനിലെ താമസക്കാരായ പുത്തൻകുടി മത്തായി - മറിയാമ്മ ദമ്പതികൾ പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊലീസ് അവനെ വിളിപ്പിക്കും, അവർ പറയുന്നിടത്തെല്ലാം അവർ പോകും, തിരിച്ചുവരുമ്പോൾ ഒന്നും മിണ്ടാതെ കട്ടിലി കയറി കിടക്കും. ആകെ ശോഷിച്ചാണ് അവന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് മറിയാമ്മ ഒരു വാർത്താ ചാനലിനോട് പറയുന്നു.
ജിഷയുടെ അമ്മ രാജേശ്വരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറിയാമ്മയുടെ മകനായ സാബു പൊലീസിന്റെ കണ്ണിൽ സംശയാലുവാകുന്നത്. ജിഷയുടെ വീടിന് എതിർവശത്താണ് സാബുവിന്റെ വീട്. കൊലപാതകിയെ സാബു കാണാനിടയുണ്ടാകും എന്ന് പൊലീസിന് സശയമുണ്ടായി, സാബു അറിയാതെ മകൾ കൊല്ലപ്പെടില്ലെന്ന് രാജേശ്വരി കൂടി പറഞ്ഞതോടെ സാബു പൊലീസിന്റെ കണ്ണിൽ നോട്ടപ്പുള്ളിയായി.
സാബുവിനെപ്പോലെ നിരവധിപേരാണ് പൊലീസിന്റെ ഇടപെടലിൽ കഷ്ടതയനുഭവിക്കുന്നതെന്ന് നാട്ടുകാർ തന്നെ വ്യക്തമാക്കുന്നു. പലരുടെയും ശാരീരിക ബുദ്ധിമുട്ടുകൾ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പൊലീസിന്റെ കയ്യിൽ നിന്നും തല്ലുകിട്ടിയത് നാണക്കേടുകൊണ്ട് പലരും പുറത്തുപറഞ്ഞിട്ടില്ല.