ജിഷ കൊലക്കേസ്: അമീറുൽ ഒളിവിൽ പോകാൻ സാധ്യതയുണ്ട്, ജുഡീഷ്യൽ കസ്റ്റഡി നീട്ടി

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. കേസ് കുറുപ്പുംപടി മജിസ്ട്രേറ്റ് കോടതിയിൽ നിന്നും എറണാകുളം സെഷൻസ് കോടതിയിലേക്ക് മാറ്റി. പട്ടികജാതി പീഡന നിയമപ്രകാരമാണ് കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറ്റിയത്.

കൊച്ചി| aparna shaji| Last Modified ബുധന്‍, 13 ജൂലൈ 2016 (14:22 IST)
പെരുമ്പാവൂർ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. കേസ് കുറുപ്പുംപടി മജിസ്ട്രേറ്റ് കോടതിയിൽ നിന്നും എറണാകുളം സെഷൻസ് കോടതിയിലേക്ക് മാറ്റി. പട്ടികജാതി പീഡന നിയമപ്രകാരമാണ് കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറ്റിയത്.

വിസ്താരത്തിന് ശേഷം പ്രതിയെ ഇന്ന് എറണാകുളത്തെത്തിക്കുമെന്നാണ് സൂചന. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇതിനാൽ തന്നെ പ്രതിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടുന്നതിനായുള്ള നടപടിയാണ് ആദ്യം സ്വീകരിച്ചത്. പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കുറുപ്പുംപടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു.

ആടിനെ ലൈംഗിക അതിക്രമണത്തിന് വിധേയമാക്കിയതിനാണ് അമീറുലിനെ പൊലീസ് വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :