ജിഷയുടെ കൊലപാതകം: രണ്ട് നിര്‍മാണ തൊഴിലാളികള്‍ കസ്റ്റഡിയില്‍

ജിഷയുടെ കൊലപാതകം: രണ്ട് നിര്‍മാണ തൊഴിലാളികള്‍ കസ്റ്റഡിയില്‍

പെരുമ്പാവൂര്‍| JOYS JOY| Last Modified വ്യാഴം, 5 മെയ് 2016 (08:42 IST)
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ടു നിര്‍മാണ തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ ഒരാള്‍ ജിഷയുടെ വീടുപണിക്കായി എത്തിയയാളാണ്.

ഇരുവരെയും ഇന്നലെ രാത്രി ജിഷയുടെ അമ്മയുടെ മുമ്പിലെത്തിച്ച് തെളിവെടുത്തു. വീടുപണിക്ക് വന്നയാള്‍ ഫെബ്രുവരിയില്‍ ജിഷയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കിയതായി എറണാകുളം കളക്‌ടര്‍ എം ജി രാജമാണിക്യം അറിയിച്ചു. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സേവനം ജിഷയുടെ അമ്മയ്ക്ക് ഉറപ്പാക്കുമെന്നും കളക്‌ടര്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :