ജിഷ വധക്കേസ്: പ്രതി അമീറുല്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് കോടതിയെ സമീപിക്കും

ജിഷ വധക്കേസ്: പ്രതി അമീറുല്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് കോടതിയെ സമീപിക്കും

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 11 ജൂലൈ 2016 (08:44 IST)
വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് കോടതിയെ സമീപിക്കും.
മൃഗപീഡന കേസില്‍ കസ്റ്റഡിയില്‍ അമീറുലിനെ വാങ്ങാനാണ് തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്കുക.

ഇരിങ്ങോളിലെ പൊലീസ് ഡ്രൈവറുടെ ആടിനെ പ്രതി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കുറുപ്പംപടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടി അമീറുലിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കുക.

അമീറുലിനെ കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ കിട്ടിയാല്‍ ജിഷ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :