ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിനെ ഇന്നു കോടതിയിൽ ഹാജരാക്കും

ജിഷയുടെ കൊലയാളി അമീറുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി| aparna shaji| Last Updated: ബുധന്‍, 27 ജൂലൈ 2016 (08:15 IST)
പെരുമ്പാവൂരിലെ ജിഷ വധക്കേസിലെ പ്രതി ഇസ്ലാമിനെ ഇന്നു എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുക. അമീറുലിന്റെ റിമാൻഡ് കാലാവധി നീട്ടാനാണ് സാധ്യത.

കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഉള്ള നീക്കത്തിലാണ് പൊലീസ്. ദളിത് പീഡന കുറ്റമാണ് പ്രതിയ്ക്ക് മേൽ ചാർത്തപ്പെട്ടിട്ടുള്ളത്. ഇതിനാൽ അറുപത് ദിവസത്തിനുള്ളിൽ കുറ്റസമ്മതം സമർപ്പിക്കേണ്ടതായുണ്ട്. നിലവിൽ ആടിനെ ലൈഗികമായി ഉപദ്രവിച്ചു എന്നൊരു കേസും അമീറുലിന്റെ പേരിൽ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :