ജിഷ വധക്കേസ്: അന്വേഷണത്തില്‍ ഗുരുതര വീഴ്ച, സര്‍ക്കാരിനെ വെട്ടിലാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്

ജിഷ വധക്കേസിൽ ഗുരുതര വീഴ്ചയെന്ന് വിജിലൻസ്

Jisha Murder Case, Amirul Islam, Vigilance, DGP Jacob Thomas, ജിഷ വധക്കേസ്, വിജിലന്‍സ്, ഡിജിപി, ലോക്നാഥ് ബെഹ്റ, ജേക്കബ് തോമസ്, അമീറുൽ ഇസ്ലാം
തിരുവന്തപുരം| സജിത്ത്| Last Modified ഞായര്‍, 26 മാര്‍ച്ച് 2017 (10:18 IST)
ജിഷ വധക്കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്. കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ജിഷ വധക്കേസിന്റെ അന്വേഷണം തുടക്കം മുതല്‍ പാളിയെന്നും അന്വേഷണത്തില്‍ ഗുരുതരവീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്കു കൈമാറി.

ഈ കേസില്‍ നിലവിലുള്ള തെളിവുകൾ കോടതിയിൽ നിലനിൽക്കില്ല. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ വന്‍ വീഴ്ച പറ്റിയിട്ടുണ്ട്. ജിഷ കൊല്ലപ്പെട്ട മുറിയിൽ നിന്ന് അമീറുൽ ഇസ്ലാമിന്റെതല്ലാത്ത ഒരാളുടെ വിരലടയാളം കൂടി ലഭിച്ചിരുന്നു. ഇതിനെ കുറിച്ച് ഇതുവരെയും അന്വേഷണം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറിയിട്ടുണ്ട്. എന്നാല്‍ 16 പേജുള്ള ഈ റിപ്പോർട്ട് ഡിജിപി തള്ളിയതായാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :